The supreme court court on friday barred Nehru group chairman P Krishnadas from entering Kerala.The court issued the order while hearing the state government's petition in Jishnu Pranoy and Shaheer Shoukath cases.
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന് സുപ്രീംകോടതിയുടെ നിര്‍ദേശം. നിലവില്‍ കോയമ്പത്തൂരിലാണ് കൃഷ്ണദാസ്. കോയമ്പത്തൂര്‍ വിട്ടുപോകരുതെന്നും കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാലോ ചോദ്യം ചെയ്യാനായി നിര്‍ദേശം ലഭിച്ചാല്‍ മാത്രമോ ആണ് കേരളത്തിലേക്ക് എത്താവൂ എന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പാലക്കാട് പ്രവേശിക്കാന്‍ അനുമതി വേണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം നിരസിച്ചു. ഷഹീര്‍ ഷൗക്കത്തലി കേസും ജിഷ്ണു പ്രണോയ് കേസും ഒരുമിച്ച് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.